Home LATEST NEWS malyalam പുതിയ വാർത്ത കനത്ത മഴ: ഗവി റോഡില്‍ യാത്ര നിരോധിച്ചു; ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണം, മുന്നറിയിപ്പുമായി അധികൃതർ

കനത്ത മഴ: ഗവി റോഡില്‍ യാത്ര നിരോധിച്ചു; ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണം, മുന്നറിയിപ്പുമായി അധികൃതർ

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട| അതിതീവ്ര മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കാക്കി ഗവി റോഡിലൂടെയുള്ള യാത്രയ്ക്കും ശബരിമല തീര്‍ഥാടനത്തിനും നിയന്ത്രണം.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റാന്നി നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതേസമയം, പമ്പയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലിനും സാധ്യതയുള്ള സാഹചര്യത്തില്‍ ആഗസ്റ്റ് 2, 3 തീയതികളില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്.

Content Highlights:
Travel along the Gavi road via Angamoozhi has been banned indefinitely due to heavy rainfall and landslide risks. Authorities advised Sabarimala pilgrims to avoid visiting for Nira Puthari rituals on August 2 and 3. Severe flooding has submerged Ranni town as the Pamba river overflows.