Home LATEST NEWS malyalam പുതിയ വാർത്ത അഞ്ച് ജില്ലകളില്‍ നാളെ അവധി; വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

അഞ്ച് ജില്ലകളില്‍ നാളെ അവധി; വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

3
0

Source :- SIRAJLIVE NEWS

കൊച്ചി |  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം,കോട്ടയം,തൃശൂര്‍ കാസര്‍കോട് ജില്ലകളിലാണ് നാളെ അവധി. ഈ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 2) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

മറ്റ് അറിയിപ്പുകള്‍:

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നാളെ ( 02/08/2026) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

എം ജി യൂണിവേഴ്‌സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന  പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഹയര്‍ സെക്കണ്ടറിഹയര്‍ സെക്കണ്ടറി വിഭാഗം നാളെ നടത്താനിരുന്ന തുല്യതാ പരീക്ഷാ മാറ്റി വെച്ചു

Content Highlights: District Collectors declared a holiday for educational institutions in five Kerala districts on August 2 due to heavy rain. Sreenarayana Guru Open University and MG University have postponed scheduled examinations. Higher secondary equivalency exams set for Sunday have also been postponed.