Home rss national malayalam പുതിയ വാർത്ത പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം: കേന്ദ്രം വിരട്ടി; മണിക്കൂറുകൾക്കകം മാപ്പ് പറഞ്ഞ് സക്കർബർഗ്

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം: കേന്ദ്രം വിരട്ടി; മണിക്കൂറുകൾക്കകം മാപ്പ് പറഞ്ഞ് സക്കർബർഗ്

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ പരസ്യങ്ങൾ, ഡീപ്ഫേക്ക് (Deepfake) സാങ്കേതികവിദ്യയുടെ ദുരുപയോഗം, പ്രവർത്തനങ്ങളിലെ ഗുരുതരമായ പിഴവുകൾ എന്നിവയിൽ മാപ്പ് പറഞ്ഞ് മെറ്റാ (Meta) മേധാവി മാർക്ക് സക്കർബർഗ്. സാങ്കേതികവിദ്യ (Technology News) രംഗത്ത് ഉയർന്നുവരുന്ന സുരക്ഷാ ഭീഷണികളും പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറുകളും പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കമ്പനി സമ്മതിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്യപ്പെട്ട സംഭവത്തിലും ഡിജിറ്റൽ സുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെട്ടതിലും ഇന്ത്യൻ ഐ ടി പാർലമെന്ററി സമിതിയുടെയും മന്ത്രാലയത്തിന്റെയും കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് വിശദീകരണം. സംഭവത്തിൽ മാർക്ക് സക്കർബർഗിന് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് ഐ ടി പാർലമെന്ററി സമിതി അന്ത്യശാസനം നൽകിയിരുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക അധിക്ഷേപ സന്ദേശങ്ങളും പരസ്യങ്ങളും തടയുന്നതിൽ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. എ ഐ നിർമ്മിത ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തടയുന്നതിനും വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും കൂടുതൽ ശക്തമായ അൽഗോരിതം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മെറ്റ ഉറപ്പുനൽകി. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയാൻ സുരക്ഷാ നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Also Readപ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം; അന്ത്യശാസനം നൽകി കേന്ദ്രം
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്ന് പാർലമെന്ററി സമിതി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും ഇത്തരം പിഴവുകൾ ഇനി ആവർത്തിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights:

Meta CEO Mark Zuckerberg apologised for operational errors, child abuse ads, and deepfakes on its platforms. The move followed warnings from the Indian IT committee over compliance and safety. Meta committed to updating algorithms and enhancing user security to prevent future lapses.