Source :- SIRAJLIVE NEWS
തൃശൂര്‍| തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കറുകുറ്റിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തംഗം എ എ റഫീക്കും നാട്ടുകാരും മറ്റത്തൂര്‍ പഞ്ചായത്തിലാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച ഫാം സന്ദര്‍ശിച്ചാണ് ഒരു മാസത്തിനകം ഫാം പൂര്‍ണ്ണമായും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
Content Highlights:
A 12-year-old boy from Vellikulangara in Thrissur tested positive for H1N1 flu. He is currently undergoing treatment at a private hospital in Karukutty. Following local complaints, authorities ordered the closure of an unlicensed pig farm operating in the area.



