Home rss business malayalam റൊണാൾഡോ–ജോർജിന വിവാഹം ഈ വർഷമില്ല; അഭ്യൂഹങ്ങൾ തള്ളി കുടുംബം

റൊണാൾഡോ–ജോർജിന വിവാഹം ഈ വർഷമില്ല; അഭ്യൂഹങ്ങൾ തള്ളി കുടുംബം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫുട്ബോൾ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിനേയും ഈ വർഷം വിവാഹിതരാകുമെന്ന പ്രചാരണങ്ങൾക്ക് വിരാമം. വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റൊണാൾഡോയുടെ കുടുംബം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ.

പോർച്ചുഗലിലെ മഡെയ്‌റയിലെ ചരിത്രപ്രസിദ്ധമായ ഫുഞ്ചൽ കത്തീഡ്രലിൽ ഓഗസ്റ്റ് 8-ന് വിവാഹവും ഓഗസ്റ്റ് 9-ന് ആഘോഷച്ചടങ്ങും നടക്കുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ചടങ്ങുകളൊന്നും ഈ വർഷം നിശ്ചയിച്ചിട്ടില്ലെന്ന് റൊണാൾഡോയുടെ സഹോദരിമാരായ കാറ്റിയയും എൽമ അവെയ്‌റുവും വ്യക്തമാക്കിയതായി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ അഡ്രിയാനോ സിൽവ റിപ്പോർട്ട് ചെയ്തു.

വിവാഹം നടക്കുമെന്നു പറയപ്പെട്ട പള്ളിയിൽ നടത്തിയ അന്വേഷണത്തിലും റൊണാൾഡോയുടെയോ ജോർജിനയുടെയോ പേരിൽ യാതൊരു ബുക്കിംഗും ഇല്ലെന്ന് കണ്ടെത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പള്ളിയിൽ പ്രത്യേക ചടങ്ങിനുള്ള ഒരുക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സന്ദർശകർക്കായി പതിവുപോലെ തുറന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് റൊണാൾഡോ. വിവാഹവുമായി ബന്ധപ്പെട്ട് താരമോ ജോർജിനയോ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളായി പ്രചരിച്ചിരുന്ന വിവാഹവാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്.