Home rss business malayalam ഒരു വിഭാഗം ആളുകൾ ‘ജെൻ സിയെ’ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്: ധർമ്മേന്ദ്ര പ്രധാൻ

ഒരു വിഭാഗം ആളുകൾ ‘ജെൻ സിയെ’ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്: ധർമ്മേന്ദ്ര പ്രധാൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ധർമ്മേന്ദ്ര പ്രധാൻ. ഒരു വിഭാഗം ആളുകൾ ‘ജെൻ സിയെ’ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടാണ് താൻ രാജി സന്നദ്ധത അറിയിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ജൂലൈ ഇരുപത്തിയഞ്ചിനാണ് അദ്ദേഹം രാജിവെച്ചത്.

“ജെൻ സി നമ്മുടെ കുട്ടികളാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ നിരാശകളോ ഒന്നുമില്ല. ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. അവർക്ക് വലിയ ആഗ്രഹങ്ങളുണ്ട്. ഭാരതത്തെ വിശ്വഗുരു ആക്കുന്നത് അവരാണ്. ഈ മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നില്ല”- പ്രധാൻ വ്യക്തമാക്കി.