Home rss national malayalam പുതിയ വാർത്ത സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

3
0

Source :- SIRAJLIVE NEWS

കൊച്ചി| ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍.  എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം സൈബർ പോലീസും മട്ടാഞ്ചേരി പോലീസിന്റെ പ്രത്യേക സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

വിദ്വേഷപരാമർശം, കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് കേസ്. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ മോഹൻദാസ് നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നൽകിയ പരാതിയിലാണ് കേസ്.

Content Highlights:
RSS ideologue TG Mohandas has been taken into police custody after a raid at his Mattancherry home in Kochi. Thiruvananthapuram Cyber Police and Mattancherry Police conducted the operation based on an AIYF complaint. He faces charges for inciting rioting and insulting women.