Home rss national malayalam പുതിയ വാർത്ത ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചത് സൈബര്‍ പോലീസിന്റെ വീഴ്ചയില്‍

ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചത് സൈബര്‍ പോലീസിന്റെ വീഴ്ചയില്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് സൈബര്‍ പോലീസിന്റെ വീഴ്ചയെന്ന് വ്യക്തമാക്കി കോടതിയുടെ ഇടപെടല്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിക്ക് ആദ്യം നോട്ടീസ് നല്‍കണമെന്ന സുപ്രീം കോടതിയുടെ നിര്‍ബന്ധിത നിര്‍ദേശം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി അടുത്ത മൂന്ന് ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നതടക്കമുള്ള സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന വാദമാണ് പ്രധാനമായും ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്.

വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസവും പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതിന്റെ അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന തെളിവുകളോ ഡിജിറ്റല്‍ രേഖകളോ ഹാജരാക്കാന്‍ കഴിയാത്തതും പോലീസിന്റെ വീഴ്ചകളായാണ് കോടതി വിലയിരുത്തിയത്. ഒപ്പം വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും പോസ്റ്റുകളുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവ് ശേഖരണത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദവും പോലീസിന് തിരിച്ചടിയായി.

പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. കേസെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും തുടര്‍നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നതോടെയാണ് കഴിഞ്ഞദിവസം കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലെത്തി തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് വീഴ്ചമൂലം ജാമ്യം ലഭിക്കുകയായിരുന്നു. അതേസമയം പോലീസിന്റെ വീഴ്ച പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ആദ്യമായി പരാതി നല്‍കിയ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ഉള്‍പ്പെടെയുള്ളവര്‍.

Content Highlights:
TG Mohandas was granted bail following significant lapses in the investigation procedure by the cyber police team. The legal team highlighted critical failures in the evidence submission process during court proceedings. This development has triggered criticism regarding the handling of cyber cases.