Home rss national malayalam പുതിയ വാർത്ത കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി; എന്‍ജിനീയര്‍ക്ക് പരുക്കേറ്റു

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി; എന്‍ജിനീയര്‍ക്ക് പരുക്കേറ്റു

4
0

Source :- SIRAJLIVE NEWS

കൊല്ലം | തുറമുഖത്ത് കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. യു പി സ്വദേശി സത്യപ്രകാശിന് (40) ആണ് പരുക്കേറ്റത്.

അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. സത്യപ്രകാശിന്റെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. തീരദേശ പോലീസ് സ്ഥലത്തെത്തി സത്യപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി.

ആന്ധ്രയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്ന ഐ ഒ എല്‍ സഫയര്‍ എന്ന കപ്പലിലാണ് അപകടമുണ്ടായത്. ജനറേറ്റര്‍ തകരാറിലായ കപ്പലില്‍ വെല്‍ഡിങ് ജോലി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ മാസം 23നാണ് കപ്പല്‍ കൊല്ലം തുറമുഖത്തെത്തിയത്.

Content Highlights:
An explosion occurred on a ship docked at Kollam port, resulting in injuries to an engineer. Emergency response measures were initiated immediately following the blast. Authorities have launched an investigation to determine the cause of the maritime accident.