Source :- SIRAJLIVE NEWS
തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങള്‍ക്കു വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചുകൊണ്ടു സി പി ഐ രംഗത്തുവന്നതിനു പിന്നാലെ അനിശ്ചിതത്വത്തിലായിരുന്ന ഇടതുമുന്നണി യോഗം ഈ മാസം 17 ന് ചേരും.
സി പി ഐയും സി പി എമ്മും തമ്മിലുള്ള ആശയവിനിമയത്തിനൊടുവിലാണ് തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്ത് യോഗം ചേരാന്‍ ധാരണയായത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം എല്‍ ഡി എഫ് യോഗം ചേര്‍ന്നിരുന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ പോലും മുന്നണി യോഗം ചേരാതിരുന്നത് ഘടകകക്ഷികളില്‍ എതിര്‍പ്പിനു കാരണമായിരുന്നു. ഏകോപനത്തില്‍ കുറവ്, കൂടിയാലോചനകള്‍ ഉണ്ടാകുന്നില്ല തുടങ്ങിയ പരാതികളും ഘടകകക്ഷികള്‍ ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂവെന്ന് സി പി ഐ വാശി പിടിക്കുമ്പോള്‍, നല്‍കാനാകില്ലെന്നാണ് സി പി എം വ്യക്തമാക്കുന്നത്. ഇതേച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയും നിലനിന്നിരുന്നു.
Content Highlights:
The Left Democratic Front meeting will be held in Thiruvananthapuram on August 17. The meeting comes amid tensions between CPM and CPI over the Deputy Opposition Leader position. Coalition partners had also raised concerns about the lack of coordination and delay in discussing election results.




