Home rss national malayalam പുതിയ വാർത്ത പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍

4
0

Source :- SIRAJLIVE NEWS

മുംബൈ|ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ ആക്രമണം. കൈക്ക് പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ മഹാരാഷ്ട്രയിലെ നന്ദെഡിലെ മാതാ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

സുഖ്ബീര്‍ സിങ് ബാദലിന്റെ വയറ്റില്‍ കുത്താനാണ് അക്രമി ശ്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരന്‍ തടഞ്ഞതോടെയാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വിഹാംഗ് വിഭാഗക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടാകുമ്പോള്‍ സുഖ്ബീറിനൊപ്പം അകാലിദള്‍ എംപിയായ ഹര്‍ സിമ്രത് കൗര്‍ ബാദലുമുണ്ടായിരുന്നു. 2024ല്‍ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമമുണ്ടായിരുന്നു.

Content Highlights:
Shiromani Akali Dal chief Sukhbir Singh Badal was injured in an attack at Mata Sahib Gurdwara in Nanded. The assailant attempted to stab him, but security personnel intervened and prevented major injuries. The attacker was detained by police, and an investigation is underway.