Home rss national malayalam പുതിയ വാർത്ത സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേമാതരം പാടുന്നത് ആരും തടഞ്ഞിട്ടില്ല; വിശദീകരണവുമായി ജയറാം രമേശ്

സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേമാതരം പാടുന്നത് ആരും തടഞ്ഞിട്ടില്ല; വിശദീകരണവുമായി ജയറാം രമേശ്

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്തു ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്‌നമില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
വന്ദേമാതരം പാടുന്നതിനെ ആരും തടഞ്ഞിട്ടില്ല. സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും ജയറാം രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറേ സമയം നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്താണ് കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ദേശീയഗീതം ആലപിച്ചത് പുറത്തു നിന്നുള്ള ഗായക സംഘമാണ്. അവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതില്‍ സംഘാടകരായ സേവാദളിന്റെ വീഴ്ചയാണ്. വന്ദേമാതരത്തില്‍ പാര്‍ട്ടി നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ നിലപാടിനു വിരുദ്ധമായി വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കിയിട്ടും ഗായകസംഘം വന്ദേമാതര ആലാപനം തുടര്‍ന്നു. സോണിയയും ഖര്‍ഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആദ്യത്തെ രണ്ട് ചരണങ്ങള്‍ക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ഗാനം തുടര്‍ന്നതോടെ സോണിയയുടെ മുഖഭാവം മാറി. ആലാപനത്തിനിടെ നിര്‍ത്താന്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.

വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്ത് കൂടുതല്‍ വിഭജനത്തിന് വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടത്. ആദ്യരണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

Content Highlights:
Congress leader Jairam Ramesh clarified the controversy over singing the full version of Vande Mataram during the Independence Day flag hoisting at AICC headquarters. He attributed the event to an oversight by the Seva Dal organizers regarding the external choir’s instructions. He added that Sonia Gandhi gestured to bring a chair for Mallikarjun Kharge due to health reasons, not to stop the song.