Home rss national malayalam പുതിയ വാർത്ത വ്യക്തിപരവും സാമ്പത്തികവുമായ സാഹചര്യങ്ങളെന്ന്; ഷെഹ്‌സാദ് പൂനവാല ബിജെപി വിട്ടു

വ്യക്തിപരവും സാമ്പത്തികവുമായ സാഹചര്യങ്ങളെന്ന്; ഷെഹ്‌സാദ് പൂനവാല ബിജെപി വിട്ടു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ഷെഹ്‌സാദ് പൂനവാല ബി ജെ പിയുടെ ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞു. സംഘടനാപരമായ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും രാജി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രാജിക്കത്ത് സമര്‍പ്പിച്ചു.

എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കത്തിലാണ് പൂനവാല ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കത്തില്‍ പാര്‍ട്ടി രാജി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദീര്‍ഘനാളത്തെ ആലോചനകള്‍ക്ക് ശേഷം പാര്‍ട്ടി പദവികളില്‍ നിന്നും സജീവ അംഗത്വത്തില്‍ നിന്നും പിന്മാറാനുള്ള അന്തിമ തീരുമാനത്തില്‍ എത്തുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നിലപാടുകളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളോടും ഉള്ള പിന്തുണ തുടരുമെന്നും, വ്യക്തിപരമായ കാരണങ്ങളാലും അടിയന്തര സാമ്പത്തിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് താന്‍ രാജിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Shehzad Poonawalla resigned as the national spokesperson of the BJP. He shared his resignation letter on X, stating that he requested the party to relieve him of organizational duties. Poonawalla cited personal and urgent financial reasons while reaffirming his support for PM Narendra Modi.