Source :- SIRAJLIVE NEWS
അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച യുവാവിന് 2.3 വര്‍ഷം തടവ്. പള്ളിക്കല്‍ പഴകുളം തെങ്ങും താര ശ്യാം നിവാസില്‍ ശ്യാം കുമാര്‍(35) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി പോക്സോ ആക്്ട് പ്രകാരം ശിക്ഷിച്ചത്. തടവിന് പുറമേ 11,000 രൂപ പിഴയും അടക്കണം.
2025 ജൂലൈ 15ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. അന്നത്തെ കൂടല്‍ എസ് എച്ച് ഒ സി എല്‍ സുധീര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍ ഓഫീസര്‍ എ എസ് ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്
Content Highlights: Adoor Fast Track Court sentenced 35-year-old Shyam Kumar to two years and three months in prison under the POCSO Act. He was convicted for insulting a minor schoolgirl in July 2025. The court also imposed an 11,000 rupee fine, directed to be given to the survivor.



