Home rss national malayalam പുതിയ വാർത്ത സഊദിയില്‍ പുതിയ കോണ്‍സുല്‍ ജനറല്‍മാര്‍; സത്യപ്രതിജ്ഞ ചെയ്ത് വഫ മര്‍സൂഖിയും ഡോ. സുല്‍ത്താന്‍ നഫേലും

സഊദിയില്‍ പുതിയ കോണ്‍സുല്‍ ജനറല്‍മാര്‍; സത്യപ്രതിജ്ഞ ചെയ്ത് വഫ മര്‍സൂഖിയും ഡോ. സുല്‍ത്താന്‍ നഫേലും

4
0

Source :- SIRAJLIVE NEWS

റിയാദ് | പുതുതായി നിയമിതരായ രണ്ട് സഊദി കോണ്‍സല്‍ ജനറല്‍മാര്‍ സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. റിയാദിലെ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

അമേരിക്കയിലെ ഹൂസ്റ്റണില്‍ കോണ്‍സല്‍ ജനറലായി വഫ ബിന്‍ത് അബ്ദുല്ല അല്‍-മര്‍സൂഖിയെയും, ഇറാഖി നഗരമായ എര്‍ബിലില്‍ ഡോ. സുല്‍ത്താന്‍ ബിന്‍ ഫരാജ് അല്‍-നഫേലിനെയുമാണ് പുതുതായി നിയമിച്ചത്. സഊദി അറേബ്യയുടെ ചരിത്രത്തില്‍ കോണ്‍സല്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണ് വഫ ബിന്‍ത് അബ്ദുല്ല അല്‍-മര്‍സൂഖി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ ഹാദി അല്‍-മന്‍സൂരി, ഡിപ്ലോമാറ്റിക് കോര്‍പ്‌സ് അഫയേഴ്സ് ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അലി ബിന്‍ അബ്ദുല്ല അല്‍-ഷെഹ്രി പങ്കെടുത്തു.

Content Highlights: Wafa bint Abdullah Al Marzouqi and Dr Sultan bin Farraj Al Nafei took oath as new Saudi Consul Generals before Foreign Minister Prince Faisal bin Farhan. Al Marzouqi creates history by becoming the first Saudi woman Consul General in Houston. Dr Al Nafei is appointed in Erbil.