Home rss business malayalam അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുമെന്ന് റിപ്പോർട്ട്; തീയതിയും വേദിയും പുറത്ത്

അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുമെന്ന് റിപ്പോർട്ട്; തീയതിയും വേദിയും പുറത്ത്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ചീഫ് എക്സിക്യൂട്ടീവ് കാവ്യാ മാരനും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ. നവംബർ 10ന് ഗ്രീസിൽ വച്ച് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, അനിരുദ്ധോ കാവ്യാ മാരനോ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാവ്യാ മാരനും അനിരുദ്ധും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അനിരുദ്ധിന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ.ജി. മഹേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അനിരുദ്ധ് വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞതോടെയാണ് പുതിയ റിപ്പോർട്ടുകൾക്ക് ശക്തി ലഭിച്ചത്. എന്നാൽ, വധു കാവ്യാ മാരനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇതാദ്യമായല്ല പുറത്തുവരുന്നത്. 2025ലും സമാനമായ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അനിരുദ്ധും കാവ്യയും ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു അന്ന് റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിരുന്നത്.

എന്നാൽ, അന്ന് വിവാഹ അഭ്യൂഹങ്ങൾ അനിരുദ്ധ് എക്സിലൂടെ നിഷേധിച്ചിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ റിപ്പോർട്ടുകളിലും ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.