Home rss national malayalam പുതിയ വാർത്ത കന്യാകുമാരിയിലെ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ പിടിയില്‍

കന്യാകുമാരിയിലെ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ പിടിയില്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളി വിദ്യാഥിനി ജീവനൊടുക്കിയതിനി പിറകെ ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ പിടിയില്‍. ബെംഗളൂരുവിനടുത്തുള്ള ഓസൂറില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രിന്‍സിപ്പലായ ഷീജയെ പിടികൂടിയത്. പ്രിന്‍സിപ്പിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്് എന്നാണ് പരാതി.

വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലാകുന്നത്.

ഇവരെ കന്യാകുമാരിയില്‍ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മലയാളി വിദ്യാഥിനി കോളജിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്.

Content Highlights: The principal of a Kanyakumari private nursing college, Sheeja, has been arrested in Hosur following the death of a Kerala student. The arrest was made by a special police team led by the Kanyakumari SP. The student allegedly died due to severe mental harassment by the principal.