Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ബിജെപി ‘ബിഗ് സീറോ’ ആണെന്നും പാർട്ടിയിൽ ചേർന്നതിലൂടെ തനിക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കൾക്ക് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും പ്രവർത്തിക്കുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും ദേവൻ ആരോപിച്ചു.
വാടാനപ്പള്ളിയിൽ പ്രചാരണത്തിന് പോയത് സ്ഥാനാർഥിയുടെ ആവശ്യപ്രകാരമാണെന്നും പ്രാദേശിക ബിജെപി നേതാക്കളാണ് തന്നെ പ്രവർത്തകന്റെ വീട്ടിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പണത്തിന് വേണ്ടിയാണ് പോയതെന്ന പ്രചാരണം തെറ്റാണെന്നും അന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ടി.എൻ. പ്രതാപനാണെന്നും ദേവൻ പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിൽ തനിക്ക് ഇനിയും പലതും പറയാനുണ്ടെന്നും അത് പിന്നീട് വെളിപ്പെടുത്തുമെന്നും ദേവൻ വ്യക്തമാക്കി. “തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.


