Home rss national malayalam പുതിയ വാർത്ത പാര്‍ട്ടി സാന്നിധ്യം ശക്തിപ്പെടുത്തുക ലക്ഷ്യം; സംഘടനാ സംവിധാനം വിപുലീകരിച്ച് സി ജെ പി

പാര്‍ട്ടി സാന്നിധ്യം ശക്തിപ്പെടുത്തുക ലക്ഷ്യം; സംഘടനാ സംവിധാനം വിപുലീകരിച്ച് സി ജെ പി

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) തങ്ങളുടെ സംഘടനാ സംവിധാനം വിപുലീകരിച്ചു. ദേശീയ, മേഖലാ തലങ്ങളിലായി പുതിയ നിയമനങ്ങള്‍ നടത്തിയും നിരവധി പുതിയ മുഖങ്ങള്‍ക്ക് പ്രധാന പാര്‍ട്ടി ചുമതലകള്‍ നല്‍കിയുമാണ് വിപുലീകരണം.

അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍, രണ്ട് ദേശീയ വക്താക്കള്‍, വടക്ക്, പടിഞ്ഞാറ്, കിഴക്ക് മേഖലകളിലെ ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ പുതിയ നിയമനങ്ങളില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടി.

വടക്കന്‍ മേഖലാ ഏകോപന സമിതിയില്‍ 17 അംഗങ്ങളാണുള്ളത്. പടിഞ്ഞാറന്‍ മേഖലാ പാനലില്‍ 11 അംഗങ്ങളെയും കിഴക്കന്‍ മേഖലാ സമിതിയില്‍ 16 അംഗങ്ങളെയും നിയോഗിച്ചു. ദേശീയ തലത്തില്‍ രേഖാ ശര്‍മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസ്സമ, ബാലകൃഷ്ണ ശുക്ല എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചു. സുധീര്‍ സാങ്വാന്‍, സിദ്ധാന്ത് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും തിരഞ്ഞെടുത്തു.

വടക്കന്‍ മേഖലാ സമിതിയില്‍ ആദേശ് പ്രധാന്‍ ഗുര്‍ജാര്‍, ആസാദ് മോഹിത്, മുഹമ്മദ് ഫര്‍ഹാന്‍ ഖാന്‍, വിശേഷ് കര്‍ണ്‍വാള്‍, ഉജ്ജ്വല്‍ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ് വിര്‍ക്ക്, അര്‍ഷദീപ് സിംഗ് കൊച്ചാര്‍, സാഹിദ് അഹമ്മദ് മാലി, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാള്‍, ഡോ. വിവേക് സാങ്വാന്‍, മുകേഷ് ഓള്‍റൗണ്ടര്‍, രാം ഝാഖാദ്, ഹര്‍ഷ് കാര്‍ത്തികേയ സിംഗ്, അഡ്വക്കേറ്റ് ആരൂഷി ഘായ് എന്നിവര്‍ ഉള്‍പ്പെടുന്നു.

പടിഞ്ഞാറന്‍ മേഖലാ സമിതിയില്‍ ഡോ. നിതിന്‍ ദിഘെ, അഡ്വ. ജയ്സിംഗ് ഷെരെ, ദുര്‍ഗേഷ് കുഹികെ, നിലാക്ഷി വാന്‍ഖഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശര്‍മ, രോഹിത് പട്ടേല്‍, അനികേത് ശിവ്ഹാരെ, രാം പട്ടേല്‍, വേദ ത്രിവേദി, പ്രിതേഷ് ചൗദ എന്നിവരാണുള്ളത്. ഈസ്റ്റ് സോണ്‍ കമ്മിറ്റിയില്‍ ഷെയ്ഖ് മറൂഫ് ഉദ്ദീന്‍, ദെദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുല്‍ ഹാഫിസ്, പാര്‍ക്കര്‍ത്തി സാഹു, രാകേഷ് രഞ്ജന്‍ സമല്‍, സ്വപ്നില്‍ മിശ്ര, അശുതോഷ് രഞ്ജന്‍, ഖുശ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്‌ലം ഖാന്‍, രസിക ഖരെ, സച്ചിന്‍ ഭര്‍വാള്‍, കൃതിക കശ്യപ്, മോഹന്‍ യാദവ്, രമണ്‍ ദീപ് എന്നിവര്‍ ഉള്‍പ്പെടുന്നു.

രാജ്യത്തുടനീളം ശക്തവും കൂടുതല്‍ സജീവവുമായ സംഘടന കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണമെന്ന് സി ജെ പി നേതൃത്വം പറഞ്ഞു.

Content Highlights:
CJP has announced a major expansion of its organizational structure to strengthen its political presence. The initiative aims to enhance party outreach and improve grassroots coordination across various regions. This strategic step reflects the party’s goal to build a stronger political footprint.