Home rss national malayalam പുതിയ വാർത്ത തിരുവോണ ദിനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവോണ ദിനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തിരുവോണ ദിനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വര്‍ക്കല മുത്താനയില്‍ ഉണ്ടായ സംഭവത്തില്‍ മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വര്‍ക്കല കല്ലമ്പലം അതിര്‍ത്തിയില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. മുത്താന കൊച്ചാരുംപൊയ്കയില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണന്‍, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തി പ്രിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണന്‍ കയ്യില്‍ കരുതിയ കത്തി എടുത്ത് പ്രിജുവിനെ കുത്തിയത്.

പ്രിജുവിന്റെ നെഞ്ചില്‍ രണ്ടു കുത്തും പിന്‍ഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വര്‍ക്കല, കല്ലമ്പലം, അയിരൂര്‍, പള്ളിക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വര്‍ക്കല ഡിവൈ എസ് പിയും സ്ഥലത്തെത്തി.

Content Highlights:
A 32-year-old man named Prijukumar was stabbed to death on Thiruvonam day near Varkala. The incident occurred during an alteration with a five-member gang while drinking with friends in Muthana. Kallambalam police and top officials rushed to the spot, and an investigation is underway.