Home rss national malayalam പുതിയ വാർത്ത ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ദാരുണാന്ത്യം

3
0

Source :- SIRAJLIVE NEWS

ഇടുക്കി|ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.
ഇടുക്കി തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ് മരിച്ചത്.

കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒച്ച് തേവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതല്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. തലക്കുളം, ബിഎല്‍ റാം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം നിരന്തരമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേര്‍ ഈ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights:
A plantation worker died after being attacked by a wild elephant at Thalakkulam estate in Pooppara, Idukki. The victim, Och Thevar, hailed from Tamil Nadu. Local residents reported frequent wild elephant sightings in the area, noting around forty deaths over the past twenty years.