Home rss national malayalam പുതിയ വാർത്ത നബിദിന അവധി: ഇന്ന് പൊതു പാർക്കിംഗ് സൗജന്യം

നബിദിന അവധി: ഇന്ന് പൊതു പാർക്കിംഗ് സൗജന്യം

3
0

Source :- SIRAJLIVE NEWS

അബൂദബി|പ്രവാചക ജന്മദിനത്തോടനുബന്ധിച്ച പൊതു അവധിയായ ആഗസ്റ്റ് 28 വെള്ളിയാഴ്ച അബൂദബിയും ദുബൈയും ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഗതാഗത അതോറിറ്റികൾ അറിയിച്ചു. ആഗസ്റ്റ് 29 ശനിയാഴ്ച മുതൽ പതിവ് പാർക്കിംഗ് നിരക്കുകൾ പുനരാരംഭിക്കും. എന്നാൽ ബഹുനില പാർക്കിംഗ് കെട്ടിടങ്ങളിൽ ഈ ഇളവ് ബാധകമായിരിക്കില്ലെന്നും അവിടെ സാധാരണ നിരക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

അബൂദബിയിലെ “മവാഖിഫ്’ പൊതു പാർക്കിംഗുകൾക്ക് പുറമെ “ദർബ്’ ടോൾ ഗേറ്റുകളിലും വെള്ളിയാഴ്ച ഫീസ് ഒഴിവാക്കിയിട്ടുണ്ട്. സാസ് അൽ നഖൽ, അൽ മഖ്ത, റബ്ദാൻ, അൽ സഅദിയാത്ത് എന്നീ നാല് ടോൾ ഗേറ്റുകളിലാണ് വെള്ളിയാഴ്ച സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. അതേസമയം അൽ ഖുർം, ഗന്തൂത് ടോൾ ഗേറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയും ഓരോ കടന്നുപോകലിനും നാല് ദിർഹം നിരക്ക് തുടരുകയും ചെയ്യും. ശനിയാഴ്ച മുതൽ ദർബ് ടോൾ നിരക്കുകൾ സാധാരണ നിലയിലാകും.

ദുബൈയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ ടി എ) കീഴിലുള്ള മുഴുവൻ പൊതു പാർക്കിംഗ് കേന്ദ്രങ്ങളും വെള്ളിയാഴ്ച സൗജന്യമായിരിക്കുമെന്ന് ആർ ടി എ അറിയിച്ചു. ദുബൈ മെട്രോ, ട്രാം, പബ്ലിക് ബസ് സർവീസുകൾ അവധി ദിനത്തിൽ കൂടുതൽ സമയം സർവീസ് നടത്തും. അവധി ദിനമായ വെള്ളിയാഴ്ച അബൂദബി, അൽ ഐൻ, ദുബൈ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അടച്ചിടുമെന്നും ആഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ പതിവുപോലെ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.

Content Highlights:
Abu Dhabi and Dubai announced free public parking on Friday, August 28, for the Prophet’s Birthday holiday. Toll charges at major Darb toll gates in Abu Dhabi are also exempted for the day. Multi-storey parking and specific toll gates will continue with standard charges. Normal fees resume Saturday.