Source :- SIRAJLIVE NEWS
കോഴിക്കോട്| കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹിന്‍ (17) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, വടകര പാലയാട്ടുനടയിലും വിദ്യാര്‍ഥി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. വടകര മണിയൂര്‍ ചൊവ്വാ പുഴയിലാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയില്‍ കുളിക്കാനെത്തിയ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു.
ഇതില്‍ മൂന്നു പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികളില്‍ ഒരാളായ നബീല്‍ (19) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Content Highlights:
A 15-year-old boy named Muhammad Shahin went missing while fishing in a river at Manipuram in Koduvally. In a separate incident at Palayatnada in Vadakara, a student was swept away in a river while bathing. Search operations by the fire force, police, and locals are currently underway.




