Home rss business malayalam കർണാടക മന്ത്രിസഭയിൽ വനിതകൾക്ക് ഇടമില്ല; കോൺഗ്രസിനെതിരെ വിമർശനം ശക്തം

കർണാടക മന്ത്രിസഭയിൽ വനിതകൾക്ക് ഇടമില്ല; കോൺഗ്രസിനെതിരെ വിമർശനം ശക്തം

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കർണാടക മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലാത്തത് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾക്ക് വഴിവെക്കുന്നു. സ്ത്രീശാക്തീകരണത്തിനും വനിതാ സംവരണത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന കോൺഗ്രസ്, സ്വന്തം പാർട്ടി അധികാരത്തിലുള്ള സംസ്ഥാനത്ത് സ്ത്രീകൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.

34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിതാ മന്ത്രിപോലുമില്ല. മുൻ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതും, സത്യപ്രതിജ്ഞാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഗായത്രി ശാന്തെഗൗഡയെ അവസാന നിമിഷം ഒഴിവാക്കിയതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടെ കർണാടക നിയമസഭാ ചരിത്രത്തിൽ ആദ്യമായി വനിതാ മന്ത്രിമാരില്ലാത്ത മന്ത്രിസഭാ സമ്മേളനത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പ്രാതിനിധ്യവും കർണാടകയിലെ സാഹചര്യം ചൂണ്ടിക്കാട്ടി ചർച്ചയാകുന്നുണ്ട്. കേരളത്തിൽ 21 അംഗ മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാരും തെലങ്കാനയിൽ 16 അംഗ മന്ത്രിസഭയിൽ വനിതാ സാന്നിധ്യവുമുണ്ട്. എന്നാൽ കൂടുതൽ അംഗങ്ങളുള്ള കർണാടകയിലും ഹിമാചൽ പ്രദേശിലും വനിതകൾക്ക് മന്ത്രിസഭയിൽ ഇടമില്ലാത്തത് കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ്.

പാർലമെന്റിൽ വനിതാ സംവരണത്തിനായി ശക്തമായി വാദിക്കുന്ന കോൺഗ്രസ് നേതൃത്വം, സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മന്ത്രിസഭാ തലത്തിൽ പോലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്നാണ് ബിജെപിയുടെ വിമർശനം. സ്ത്രീശാക്തീകരണം രാഷ്ട്രീയ പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും പ്രായോഗികമായി സ്ത്രീകൾക്ക് അധികാരത്തിൽ അർഹമായ പങ്കാളിത്തം നൽകാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കർണാടക മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യമില്ലായ്മ വരാനിരിക്കുന്ന ദിവസങ്ങളിൽ കോൺഗ്രസിനുള്ളിലും പുറത്തും കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.