Home rss national malayalam പുതിയ വാർത്ത ഹൈദരാബാദില്‍ എഐഎംഐഎം ഏരിയ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദില്‍ എഐഎംഐഎം ഏരിയ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

ഹൈദരാബാദ്|മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ഏരിയ പ്രസിഡന്റിനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. എഐഎംഐഎം വട്ടേപ്പള്ളി ഏരിയ പ്രസിഡന്റ് മെഹ്ബൂബ് അലിയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ വട്ടേപ്പള്ളിയിലെ ഗുണ്ടല്‍ ഷാ ബാബാ ദര്‍ഗയ്ക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.

ആറു പേരടങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മെഹ്ബൂബ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദൃക്‌സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണോയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Content Highlights:
AIMIM Vattepally area president Mehboob Ali was stabbed to death by a six-member gang near Gundal Shah Baba Dargah. He succumbed to injuries after being rushed to the hospital. Police registered a case, formed special teams, and are analyzing CCTV footage to identify the culprits.