Home rss national malayalam പുതിയ വാർത്ത പ്രതിപക്ഷ ഉപനേതാവ് പദവി; ‘പിണറായിക്ക് മറുപടി പറയാനില്ല’ സി പി എമ്മിന്റെ തീരുമാനങ്ങള്‍ പറയേണ്ടത് പാര്‍ട്ടി...

പ്രതിപക്ഷ ഉപനേതാവ് പദവി; ‘പിണറായിക്ക് മറുപടി പറയാനില്ല’ സി പി എമ്മിന്റെ തീരുമാനങ്ങള്‍ പറയേണ്ടത് പാര്‍ട്ടി സെക്രട്ടറി- ബിനോയ് വിശ്വം

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച വിവാദത്തില്‍ സി പി എമ്മിന്റെ നിലപാടിനെതിരെ പ്രതികരിക്കാനില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി എമ്മിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃ പദവി കീഴ്വഴക്കമനുസരിച്ച് സി പി എമ്മിന് ലഭിക്കണമെന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും ഇത് എല്‍ ഡി എഫിന്റെ തീരുമാനമല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയത്തില്‍ ജോസ് കെ മാണിയുടെ നിലപാടിനോട് യോജിപ്പുണ്ടെന്നും മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് സി പി ഐയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

എം എ ബേബിയോ എം വി ഗോവിന്ദനോ പ്രതികരിച്ചാല്‍ മാത്രമേ താന്‍ മറുപടി പറയൂവെന്നും സി പി എമ്മിനെ ചെറുതാക്കി സി പി ഐക്ക് വലുതാകേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല സി പി ഐയുടെ നിലപാടെന്നും എല്‍ ഡി എഫില്‍ പരസ്പര ബഹുമാനവും ആശയവിനിമയവും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

പദവികളിലെ തീരുമാനത്തിനായി ഇനിയും കാത്തിരിക്കാന്‍ ഇത് പ്രണയബന്ധമൊന്നുമല്ലെന്നും, ഇടതുമുന്നണിയില്‍ അടിമയും ഉടമയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സി പി എമ്മും സി പി ഐയും തമ്മില്‍ തര്‍ക്കമില്ലെന്നും ഇരു പാര്‍ട്ടികളും തമ്മില്‍ നല്ല ഐക്യമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം സി പി എമ്മിന്റേത് മാത്രമല്ല, സി പി ഐക്കും എല്‍ ഡി എഫിനും ഒരുപോലെ ഉണ്ടായതാണ്. സി പി എം ദുര്‍ബലമാകണമെന്ന് സി പി ഐ ആഗ്രഹിക്കുന്നില്ലെന്നും ഇടതുപക്ഷം ഒന്നാകെ ശക്തിപ്പെടണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CPI State Secretary Binoy Viswam clarified that decisions regarding the deputy leader post rest with the CPM secretary and LDF convener. He emphasized that the post is an unresolved issue and not an LDF decision yet. Viswam added that CPI seeks unity without diminishing CPM within the front.