Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തം; ഫയര്‍ ഫോഴ്‌സ് സാഹസികമായി തീയണച്ചു

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തം; ഫയര്‍ ഫോഴ്‌സ് സാഹസികമായി തീയണച്ചു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കരകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട രേഖകള്‍ കത്തിനശിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഫയലുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം കെട്ടിടത്തിലാകെ വലിയ തോതില്‍ പുക പടരുകയായിരുന്നു. രോഗികളെയെല്ലാം ഉടനെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുക പുറത്തുപോകാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. കെട്ടിടത്തിനുള്ളില്‍ പുക കെട്ടിക്കിടന്നത് മൂലം റൂഫ് പൊളിച്ച് വെന്റിലേഷന്‍ തയ്യാറാക്കിയ ശേഷമാണ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് ഉള്ളിലേക്ക് കടക്കാനായത്.തുടര്‍ന്ന് ഓക്‌സിജന്‍ സെറ്റ് ഉള്‍പ്പടെ ധരിച്ച് അകത്തു പ്രവേശിച്ച സേനാംഗങ്ങളും പരിശ്രമത്തില്‍ തീ നിയന്ത്രണവിധേയമായി. നാശനഷ്ടം കണക്കാക്കിവരുന്നേയുള്ളുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരും പ്രദേശവാസികളും ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, നെടുമങ്ങാട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി നാല് യൂണിറ്റ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് മൂന്ന് യൂണിറ്റും നെടുമങ്ങാട് നിന്ന് ഒരു യൂണിറ്റും നടത്തിയ രക്ഷാദൗത്യത്തിനൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണക്കാനായത്.

Content Highlights:
A fire broke out in the ground floor records room of a private hospital in Karakulam, Thiruvananthapuram. Heavy smoke trapped inside forced firefighters to break the roof for ventilation. All patients were safely evacuated and four fire force units successfully brought the flame under control.