Home rss national malayalam പുതിയ വാർത്ത സപ്ലിമെന്ററി പരീക്ഷയ്ക്ക് മുമ്പ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതിക്കണം; നിര്‍ദേശവുമായി ഉന്നത...

സപ്ലിമെന്ററി പരീക്ഷയ്ക്ക് മുമ്പ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതിക്കണം; നിര്‍ദേശവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സപ്ലിമെന്ററി പരീക്ഷയ്ക്ക് മുമ്പ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതിക്കണമെന്ന നിര്‍ദേശവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഉന്നത വിദ്യാഭ്യാസ വൈസ് ചെയര്‍മാന്‍ ഇതു സംബന്ധിച്ചു സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് കത്തയച്ചു. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തിയതിയുടെ കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് വിസിമാര്‍ക്കുള്ള കത്തില്‍ പറയുന്നത്. എന്തെങ്കിലും കാരണവശാല്‍ അതിന് സാധിക്കാതിരുന്നാല്‍ ഫീസ് വാങ്ങാതെ വിദ്യാര്‍ഥികളെ പരിക്ഷയെഴുതിക്കണം. വിഷയത്തില്‍ ഇനി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് സംസ്ഥാനത്തെ സര്‍വകലാശാലകളാണ്.

പുനര്‍മൂല്യനിര്‍ണയം നടത്തുമ്പോള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍പ്പോലും റിസള്‍ട്ട് വന്നില്ല എന്ന ഒറ്റക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ വന്‍ തുക ഫീസായി അടയ്ക്കേണ്ടി വരുന്നത് വലിയ നീതി നിഷേധമായി തുടരുകയാണ്. ഫലത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിനും സപ്ലിമെന്ററി പരീക്ഷയ്ക്കും വിദ്യാര്‍ഥികള്‍ ഫീസടയ്ക്കുകയും ബുദ്ധിമുട്ടേണ്ടി വരികയും ചെയ്തിരുന്നു.

Content Highlights:
The Higher Education Council directed universities to release revaluation results before supplementary exams. If delayed, eligible students must be allowed to sit for the exam without paying fees based on Minister Roji M John’s advice. University Vice Chancellors received letters to implement this.