Home rss national malayalam പുതിയ വാർത്ത അനധികൃത സ്വത്ത് സമ്പാദനക്കേസ്; തിരുപ്പതി തിരുമല ക്ഷേത്രം ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസ്; തിരുപ്പതി തിരുമല ക്ഷേത്രം ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

തിരുപ്പതി |  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തിരുപ്പതി തിരുമല ക്ഷേത്രം ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറസ്റ്റിലായി. തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഓഫീസറായ എം ലോകനാദത്തെയാണ് സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോ(എസിബി) അറസ്റ്റ് ചെയ്തത്

ബുധനാഴ്ച ലോകനാദത്തിന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും എസിബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ രണ്ട് കിലോ സ്വര്‍ണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ രണ്ട് കെട്ടിടങ്ങള്‍, നാല് പുരയിടങ്ങള്‍, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകള്‍ തുടങ്ങിയവയും കണ്ടെത്തി. ഇതെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് എസിബിയുടെ കണ്ടെത്തല്‍.തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നെല്ലൂര്‍ എസിബി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: The Andhra Pradesh Anti-Corruption Bureau arrested Tirupati Tirumala Devasthanams Deputy EO M Lokanatham in a disproportionate assets case. Raids yielded two kilograms of gold, silver, cash, and real estate documents. The accused was presented before the Nellore ACB court and remanded to custody.