Home rss national malayalam പുതിയ വാർത്ത മട്ടാഞ്ചേരിയില്‍ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

മട്ടാഞ്ചേരിയില്‍ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

4
0

Source :- SIRAJLIVE NEWS

കൊച്ചി  | മട്ടാഞ്ചേരിയില്‍ രണ്ട് കിലോയിലധികം വരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ മട്ടാഞ്ചേരി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പിടിയിലായി. മട്ടാഞ്ചേരി ചക്കരയിടുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫല്‍, മട്ടാഞ്ചേരി തായകത്ത് ടി എ സഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം കറുപ്പത്ത് ജംക്ഷനില്‍നിന്ന് രാത്രി ഒമ്പതോടെയാണ് 0.01 ഗ്രാം എംഡിഎംഎയുമായി സഫീര്‍ പിടിയിലായതോടെയാണ് നൗഫലിനെക്കുറിച്ച് അറിയുന്നതും ഇയാളും പിടിയിലാകുന്നതും

നൗഫലിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 16 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ടു കിലോയിലധികം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. താമസ സ്ഥലത്തുനിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള കരുവേലിപ്പടിയിലാണ് ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlights: Two youths were arrested in Mattancherry with over two kilograms of MDMA during a joint operation by local police and DANSAF. The contraband was found hidden inside a car parked four kilometers away from their residence. Initial police investigations indicate the drugs were smuggled from Delhi.