Home rss national malayalam പുതിയ വാർത്ത ദേശീയ ഗുസ്തിതാരം കുട്ടികളുമൊത്ത് കോട്ടയില്‍ നിന്നും കൊക്കയിലേക്ക് ചാടി ജീവനൊടുക്കി

ദേശീയ ഗുസ്തിതാരം കുട്ടികളുമൊത്ത് കോട്ടയില്‍ നിന്നും കൊക്കയിലേക്ക് ചാടി ജീവനൊടുക്കി

3
0

Source :- SIRAJLIVE NEWS

പൂനെ |  മഹാരാഷ്ട്രയില്‍ വനിതാ ഗുസ്തിതാരം അശ്വിനി മനോഹര്‍ പോള്‍ തന്റെ കുട്ടികളുമൊത്ത് ആത്മഹത്യ ചെയ്തു. മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം നാല്‍ദുര്‍ഗ് കോട്ടയില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു.

അശ്വിനിയും അവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരട്ട പെണ്‍മക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകള്‍ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകള്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നല്‍ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ദേശീയ തലത്തില്‍ മിന്നും താരമായിരുന്നു അശ്വിനി . കായിക ലോകത്ത് ‘മഹാരാഷ്ട്രയുടെ പെണ്‍പുലി’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. 2007-ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അവര്‍ നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.

2008-ലും 2009-ലും ഗുര്‍ദാസ്പൂര്‍ (പഞ്ചാബ്), ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ അവര്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടി. ഭോപ്പാല്‍, കാണ്‍പൂര്‍, ഹരിയാന, പൂനെ, കന്യാകുമാരി, സൈഫായി (ലക്‌നൗ) എന്നിവിടങ്ങളില്‍ നടന്ന ദേശീയ മത്സരങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറില്‍ ആകെ അഞ്ച് സ്വര്‍ണ്ണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് അവര്‍ നേടിയത്.
അതേ സമയം അശ്വനി ഭര്‍തൃഗൃഹത്തില്‍ കടുത്ത പീഡനത്തിന് ഇരയായിരുന്നതായി പിതാവ് പറഞ്ഞു

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056

Content Highlights: National wrestler Ashwini Manohar Paul committed suicide by jumping off Naldurg Fort with her three children. Ashwini, her son, and one daughter died, while another daughter remains in critical condition. Her family alleged that severe domestic abuse from her in-laws led to the tragedy.