Home rss national malayalam പുതിയ വാർത്ത യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പണവും ആഭരണവും തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പണവും ആഭരണവും തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

4
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. പത്തനംതിട്ട സ്വദേശി ഡേവിഡ് എന്നറിയപ്പെടുന്ന ബിനു (48) ആണ് അറസ്റ്റിലായത്.

രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നാണ് പിടികൂടിയത്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: A 48-year-old man named Binu, alias David, was arrested for cheating a woman of money and gold under the pretense of a marriage promise. The suspect had hidden his existing marriage and children. He was absconding for two years before Thrissur police tracked him down in Chengannur and remanded him.