Source :- SIRAJLIVE NEWS
സിഡ്‌നി | ന്യൂസിലാന്‍ഡിലെ ക്വീന്‍സ് ടൗണില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയര്‍വേയ്‌സ്് വിമാനത്തിന്റെ എന്‍ജിന്‍ ടേക്ക് ഓഫിന് പിന്നാലെ തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുറപ്പെട്ട ക്യു എഫ് 122 ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് 52 മിനിറ്റിനുള്ളില്‍ വിമാനം തിരികെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. മലനിരകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നു പൊങ്ങുന്നതിനിടെ വലിയ ശബ്ദത്തോടെ കുലുക്കമുണ്ടാവുകയും ക്യാബിനിലെ ലൈറ്റുകള്‍ അണയുകയുമായിരുന്നു. തുടര്‍ന്ന് ഇടതുവശത്തെ എന്‍ജിനില്‍ നിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും ഉയര്‍ന്നു.
തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. റണ്‍വേയില്‍ അത്യാഹിത വിഭാഗം സജ്ജമാക്കിയായിരുന്നു ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗ് സമയത്ത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും എന്‍ജിന്‍ പൂര്‍ണ്ണമായി നിലച്ചിരുന്നില്ലെന്നും ക്വാന്റാസ് അധികൃതര്‍ വിശദീകരിച്ചു.
Content Highlights:
A Sydney-bound Qantas Boeing 737 made an emergency landing at Queenstown after an engine caught fire shortly after takeoff. Passengers reported loud bangs and smoke from the left engine. The aircraft landed safely 52 minutes later with emergency services on standby.



