Home rss national malayalam പുതിയ വാർത്ത ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഡല്‍ഹി സത്യാനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യ ഊര്‍മിള, മകന്‍ മഹേഷ് എന്നിവര്‍ അറസ്റ്റിലായി. അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ ഹരിറാം ഗുപ്തയെ നേരത്തെ രാജസ്ഥാനിലെ ഭീവണ്ടിയില്‍ നിന്ന് പോലീസ് പിടികൂടി നരഹത്യക്ക് കേസെടുത്തിരുന്നു. കെട്ടിടത്തിന്റെ രജിസ്ട്രേഷന്‍ ഊര്‍മിളയുടെ പേരിലും വൈദ്യുതി കണക്ഷന്‍ മഹേഷിന്റെ പേരിലുമാണ്.

ഞായറാഴ്ച ഉച്ചക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ഥികളും രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാര്‍ഥികളുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മുമ്പ് പൂട്ടിയിട്ടിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷമാണ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ ആരംഭിച്ചത്. സംഭവത്തില്‍ കടുത്ത നിയമലംഘനവും അഴിമതിയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

Content Highlights:
Delhi police arrested the building owner’s wife and son following the severe hostel collapse incident. Authorities also placed five municipal officials under immediate suspension for negligence. Investigation continues as safety compliance across residential properties comes under strict scrutiny.