Source :- SIRAJLIVE NEWS
തെഹ്‌റാന്‍ | പശ്ചിമേഷ്യയിലെ യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ ‘നശിപ്പിക്കുമെന്ന’ അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന്റെ മുന്നറിയിപ്പ്.
ഹോര്‍മുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രാവര്‍ത്തികമാക്കുമെന്നും ഒമാനുമായി ധാരണയിലെത്തിയ പുതിയ കപ്പല്‍ പാത ‘വരും ദിവസങ്ങളില്‍’ പ്രഖ്യാപിക്കുമെന്നും ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായി പറഞ്ഞു.
അതിനിടെ, സുരക്ഷക്കായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ മാത്രം ആശ്രയിക്കാനാവില്ലെന്നും ‘സ്വയംപര്യാപ്തത’ അനിവാര്യമാണെന്നും ഇറാനെതിരായ യുദ്ധസാഹചര്യം വ്യക്തമാക്കുന്നതായി ഖത്വര്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
Content Highlights: Iran has warned that American oil and gas companies in West Asia will face retaliation if Iranian energy facilities are targeted. Iranian Parliament Speaker Mohammad Bagher Ghalibaf highlighted the vulnerability of regional energy infrastructure, escalating fears over global oil supply chains.




