Home rss business malayalam ‘ടോക്‌സിക്’ ബോക്‌സ് ഓഫീസിൽ വീണു; ഒ.ടി.ടി അവകാശത്തിലും വൻ ഇടിവെന്ന് റിപ്പോർട്ട്

‘ടോക്‌സിക്’ ബോക്‌സ് ഓഫീസിൽ വീണു; ഒ.ടി.ടി അവകാശത്തിലും വൻ ഇടിവെന്ന് റിപ്പോർട്ട്

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കെ.ജി.എഫ് താരം യാഷ് പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി വിപണി മൂല്യത്തിലും വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം ഏകദേശം 337 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ.

തിയേറ്റർ പ്രകടനം പ്രതീക്ഷിച്ചതിനേക്കാൾ മോശമായതോടെ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി നേരത്തെ വാഗ്ദാനം ചെയ്ത തുകയിൽ നിന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വലിയ തോതിൽ പിന്നോട്ടുപോയതായാണ് വിവരം.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് പ്രകാരം, റിലീസിന് മുമ്പ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം ചിത്രത്തിനായി 150 കോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 200 കോടിയിലധികം രൂപ പ്രതീക്ഷിച്ചിരുന്ന നിർമ്മാതാക്കൾ ഈ ഓഫർ നിരസിക്കുകയായിരുന്നു. തിയേറ്ററുകളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അതുവഴി ഒ.ടി.ടി അവകാശത്തിന്റെ മൂല്യം ഉയരുമെന്നുമായിരുന്നു അണിയറപ്രവർത്തകരുടെ കണക്കുകൂട്ടൽ.

എന്നാൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ഏകദേശം 30 കോടി രൂപ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശത്തിന്റെ മൂല്യത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കുന്നതിനായി ഒ.ടി.ടി റിലീസിനായി ചിത്രത്തിന്റെ പുതിയ എഡിറ്റ് പുറത്തിറക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ചില രംഗങ്ങൾ പുനഃക്രമീകരിച്ച് പുതിയ പതിപ്പ് തയ്യാറാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നതിലൂടെ കൂടുതൽ മികച്ച തുക നേടാനാകുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിൽ ഗാംഗ്‌സ്റ്റർ പ്രമേയത്തിൽ ഒരുങ്ങിയ ചിത്രത്തിൽ യാഷിനൊപ്പം കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.