Home rss national malayalam പുതിയ വാർത്ത പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസ്: വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസ്: വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

4
0

Source :- SIRAJLIVE NEWS

കൊച്ചി | 2016ല്‍ നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര വെടിക്കെട്ട് ദുരന്ത കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്നു വന്നിരുന്ന വിചാരണയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനുണ്ടായ കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനും പബ്ലിക് പ്രോസിക്യൂട്ടര്‍ സാവകാശം തേടിയിട്ടുണ്ട്.

കേസ് തുടര്‍വാദത്തിനായി സെപ്തംബര്‍ 14ലേക്ക് മാറ്റി.

Content Highlights:
The Kerala High Court has stayed the trial proceedings in the 2016 Puttingal temple fireworks tragedy case. The disaster in Kollam had resulted in over one hundred deaths and left hundreds injured during a temple festival. The stay order brings a temporary halt to the ongoing legal trial process.