Home rss business malayalam കോൺഗ്രസും മുസ്ലിം ലീഗും വിസികെയും എംഡിഎംകെയും ഒപ്പം; വിജയിന്റെ മുന്നണി ഒരുങ്ങി

കോൺഗ്രസും മുസ്ലിം ലീഗും വിസികെയും എംഡിഎംകെയും ഒപ്പം; വിജയിന്റെ മുന്നണി ഒരുങ്ങി

4
0

Source :- EVARTHA NEWS

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിയുടെ പേര് പ്രഖ്യാപിച്ചു. ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ എന്നാണ് സഖ്യത്തിന് പേര് നൽകിയിരിക്കുന്നത്. പനയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് മുന്നണിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിജയ് ആണ് സഖ്യത്തിന്റെ ചെയർമാൻ. ടിവികെ, കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ എന്നീ അഞ്ച് പാർട്ടികളാണ് സഖ്യത്തിലുള്ളത്. സഖ്യത്തിന്റെ പേരിലും വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ പേരിലുള്ള ‘വെട്രി’ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജയ്, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, എംഡിഎംകെ അധ്യക്ഷൻ വൈക്കോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച നടന്ന യോഗത്തിൽ കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ മുതിർന്ന നേതാക്കളും പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, തരംഗൈ കത്ബർട്ട്, പ്രവീൺ ചക്രവർത്തി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

വിസികെ നേതാക്കളായ തോൽ തിരുമാവളവൻ, വന്നി അരശ്, രവികുമാർ, ചിന്തനൈ ശെൽവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന്റെ പ്രവർത്തനങ്ങളും രാഷ്ട്രീയ നീക്കങ്ങളും സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടന്നതായാണ് വിവരം.