Home rss national malayalam പുതിയ വാർത്ത വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു

വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു

3
0

Source :- SIRAJLIVE NEWS

കൊല്ലം | വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ തട്ടാശ്ശേരി സ്വദേശി വേണുവാണ് മദ്യപിച്ചെത്തി മാതാവിനെ മര്‍ദിച്ചത്. ഹോംനഴ്‌സ് ചിത്രീകരിച്ച ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

മൂന്ന് മക്കളില്‍ ഇളയ മകനാണ് വേണു. ഇയാള്‍ കെ എം എം എല്‍ ജീവനക്കാരനാണ്. മൂത്തമകന്‍ വീട്ടില്‍ ഒരു ഹോംനഴ്സിനെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഹോംനഴ്സും അമ്മയും വേണുവുമാണ് വീട്ടില്‍ താമസം. ഹോംനഴ്സ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആദ്യത്തെ തവണയല്ല വേണു മാതാവിനെ മര്‍ദിക്കുന്നത് എന്നാണ് വിവരം.

Content Highlights:
Chavara police in Kollam arrested a man named Venu for brutally assaulting his elderly mother under the influence of alcohol. The incident came to light after a home nurse secretly filmed the attack and leaked the footage. Venu is an employee at KMML and the youngest of three sons.