Source :- SIRAJLIVE NEWS
ഹൈദരാബാദ് | ജൂനിയര്‍ ഏഷ്യാ കപ്പ് 2026 പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ന് നടന്ന ആദ്യ സെമിയില്‍ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ഇന്ത്യ കലാശക്കളിക്ക് അര്‍ഹത നേടിയത്. ഈമാസം 13ന് ഞായറാഴ്ച ചൈനയിലെ മോഖിയില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം സെമിയില്‍ പാകിസ്താനെ 4-1ന് തോല്‍പ്പിച്ചാണ് ദക്ഷിണ കൊറിയ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ പൂള്‍ എ-യില്‍ മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യക്കായി ക്യാപ്റ്റന്‍ അന്‍മോള്‍ എക്ക രണ്ട് ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സുഖ്വിന്ദറിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. എം രാഹുല്‍ ആണ് മലേഷ്യക്കായി ആശ്വാസ ഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ വിവേക് ലക്ര ഗോള്‍പോസ്റ്റിനു മുന്നില്‍ ഉറച്ച മതിലുപോലെ നിലയുറപ്പിക്കുകയും, ഒരു പെനാല്‍റ്റി സ്‌ട്രോക്ക് ഉള്‍പ്പെടെ തടയുകയും ചെയ്തു. മികച്ച് സേവുകള്‍ നടത്തിയ ലക്രയാണ് ‘പ്ലെയര്‍ ഓഫ് ദി മാച്ച്’.
നേരത്തെ, ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത 15 ഗോളിന് നിലംപരിശാക്കിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരുന്നത്. നിര്‍ണായകമായ ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ അന്‍മോള്‍ എക്ക ആറ് ഗോള്‍ നേടിയിരുന്നു.
എ എച്ച് എഫ് ജൂനിയര്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ അഞ്ച് തവണ ചാമ്പ്യന്മാരായപ്പോള്‍, പാകിസ്താന്‍ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. 2004, 2008, 2015, 2023, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 1996, 2000 വര്‍ഷങ്ങളിലെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ റണ്ണര്‍-അപ്പാവുകയും ചെയ്തു.
Content Highlights:
India secured a commanding 3-1 victory over Malaysia in the Junior Asia Cup Hockey semi-final to reach the final. The Indian team dominated the game with exceptional strategy and skill. Fans celebrate this impressive performance as the team now prepares for the ultimate title clash.




