Home rss national malayalam പുതിയ വാർത്ത ബേങ്ക് ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം കവര്‍ന്നു; അരമണിക്കൂറിനകം പ്രതിയെ പിടികൂടി പോലീസ്

ബേങ്ക് ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം കവര്‍ന്നു; അരമണിക്കൂറിനകം പ്രതിയെ പിടികൂടി പോലീസ്

3
0

Source :- SIRAJLIVE NEWS

നാഗ്പൂര്‍  | ബേങ്ക് ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം നാല് ലക്ഷം രൂപ കവര്‍ന്ന പ്രതിയെ ഉടനടി പിടികൂടി പോലീസ്. നാഗ്പൂര്‍ സ്വദേശിയായ 28 കാരനായ സുരാജ് ഭോജ്രാജ് ബോര്‍കര്‍ ആണ് പിടിയിലായത്.മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇടപാടുകാരനെന്ന വ്യാജേന എത്തിയ യുവാവ് മുളകുപൊടി ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. പിന്നീട് പ്രതി ക്യാഷ് കൗണ്ടറില്‍ നിന്ന് നാല് ലക്ഷം രൂപ കൈക്കലാക്കി പുറത്തേക്ക് ഓടി.കാവി കുര്‍ത്തയും കറുത്ത പൈജാമയും ധരിച്ചിരുന്ന പ്രതി മുഖം മറച്ചാണ് ബേങ്കിലെത്തിയിരുന്നത്

ജീവനക്കാരും സുരക്ഷാ ജീവനക്കാരനും പ്രതിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും തിരക്കേറിയ റോഡിലൂടെ ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ബേങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ബാങ്കിനുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ വേഷവും രക്ഷപ്പെട്ട ദിശയും മനസിലാക്കിയ പോലീസ് ് 30 മിനിട്ടിനുള്ളില്‍ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ബേങ്കില്‍ നിന്ന് കവര്‍ന്ന മുഴുവന്‍ രൂപയും പോലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights: A 28-year-old man was arrested in Nagpur within 30 minutes after robbing four lakh rupees from an SBI branch. The suspect threw chilli powder at bank employees before fleeing with the cash. Police used CCTV footage to track and detain the suspect, recovering the entire stolen amount.