Home rss national malayalam പുതിയ വാർത്ത പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കാണാതായി

പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കാണാതായി

3
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ |  വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി. സ്റ്റേഷന്‍ വളപ്പിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് ഇവ കാണാതായിരിക്കുന്നത്. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂണ്‍ ഏഴിന് ബത്തേരിയിലെ ദൊട്ടപ്പാക്കുളത്ത് നിന്ന് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 10ന് സ്റ്റേഷന്‍ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോര്‍ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് ചാക്കുകള്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുറിയുടെ പൂട്ട് പൊളിച്ചതിന്റെ സൂചനകളൊന്നുമില്ല. അസിസ്റ്റന്റ് റൈറ്ററുടെ മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്നതെന്നാണ് പ്രാഥമിക നിഗമനം.

ജൂണ്‍ 26നും സെപ്റ്റംബര്‍ 10നും ഇടയിലായിരിക്കാം മോഷണം നടന്നതെന്നാണ് സംശയം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്റ്റേഷന്‍ എസ്‌ഐ അജേഷ് കെഎസിന്റെ പരാതിയില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Seven sacks of seized banned tobacco products went missing from the store room of Sulthan Batheri police station in Wayanad. The material was stored after being produced in court following a June 7 seizure. Police registered a case based on SI Ajesh KA’s complaint and launched an investigation.