Source :- SIRAJLIVE NEWS
ചണ്ഡീഗഢ് | പഞ്ചാബ് ഫസില്‍ക ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ സ്ഫോടനം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ജലാലാബാദ് പോലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമാണ് സംഭവം. സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. എന്നാല്‍ ഇത് ഗ്രനേഡ് ആക്രമണമാണോ എന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പോലീസ് സ്റ്റേഷനില്‍ സ്ഫോടനമുണ്ടായത് പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംഭവത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
Content Highlights:
An explosion occurred near the main gate of Jalalabad police station in Punjab’s Fazilka district early Sunday morning. Two vehicles in custody were damaged in the blast, but no casualties were reported. Forensic teams are investigating the cause as political parties raise security concerns.




