Source :- SIRAJLIVE NEWS
കൊച്ചി| പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരു പ്രതിയെയുമാണ് പിടികൂടിയത്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു
പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളാണ് അതിക്രമത്തിനിരയായത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. മാരാകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കത്തി കാണിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു. 3,05,000 വില വരുന്ന പത്ത് ഫോണുകളാണ് സംഘം സ്ത്രീകളില്‍ നിന്ന് കൈക്കലാക്കിയത്. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി. ഒരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ കമ്മലും പ്രതികള്‍ കൈക്കലാക്കി. അതിക്രമത്തിന് ശേഷം സംഘം കടന്നുകളയുകയായിരുന്നു.
Content Highlights:
Police arrested six people in connection with the robbery and assault of two women in Palarivattom. The gang forced entry into the house using lethal weapons, threatening the victims and stealing gold, cash, and mobile phones. Five direct perpetrators and one co-conspirator are currently in custody.




