Source :- SIRAJLIVE NEWS
തിരുവനന്തപുരം | ബാലരാമപുരത്ത് നാലുവയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകാല്‍കോണത്ത് ദിലീപ് – ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്ക് ആണ് മരിച്ചത്.കുട്ടിയുടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. പോലീസും ഫയര്‍ഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Content Highlights: A four-year-old boy named Deepak was found dead inside a well near his home in Balaramapuram, Thiruvananthapuram. The child had been missing since noon before police and fire force personnel recovered the body. Balaramapuram police have registered a case and initiated a detailed investigation.




