Home rss national malayalam പുതിയ വാർത്ത വ്യാപക പിഴവ്; പരീക്ഷ ഫലങ്ങള്‍ പിന്‍വലിച്ച് കേരള സര്‍വ്വകലാശാല

വ്യാപക പിഴവ്; പരീക്ഷ ഫലങ്ങള്‍ പിന്‍വലിച്ച് കേരള സര്‍വ്വകലാശാല

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരള സര്‍വകലാശാലയുടെ പരീക്ഷാഫലങ്ങളില്‍ വ്യാപകമായ പിഴവുകള്‍. നാല് വര്‍ഷ ബിരുദം, ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങളിലാണ് ഗുരുതരമായ വീഴ്ചകള്‍.

സര്‍വകലാശാലയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കെ-റീപ് പോര്‍ട്ടലില്‍ പല വിദ്യാര്‍ഥികളുടെയും മാര്‍ക്ക് ലഭ്യമല്ല. കൂടാതെ, ഗ്രേഡ് നല്‍കിയതിലും സപ്ലിമെന്ററി പരീക്ഷ എഴുതിയവര്‍ നേരത്തെ വിജയിച്ച വിഷയങ്ങളുടെ മാര്‍ക്ക് കാണാതായതിലും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.

ഫലങ്ങളിലെ ഗുരുതര പിഴവുകളെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ, പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങള്‍ സര്‍വകലാശാല പിന്‍വലിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഫലങ്ങള്‍ പിന്‍വലിക്കുന്നതെന്നാണ് സര്‍വകലാശാലയുടെ ഔദ്യോഗിക വിശദീകരണം.

Content Highlights: Kerala University withdrew the exam results for its four-year degree and first and second-semester supplementary exams due to severe errors on the K-Reap portal. Students protested over missing marks and faulty grades. The university attributed the decision to technical issues on the digital platform