Home rss national malayalam പുതിയ വാർത്ത ഏഷ്യന്‍ ഗെയിംസ്:പുരുഷ ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; സ്‌കോര്‍ 16-1

ഏഷ്യന്‍ ഗെയിംസ്:പുരുഷ ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; സ്‌കോര്‍ 16-1

4
0

Source :- SIRAJLIVE NEWS

നഗോയ  | ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. പൂള്‍ എ പോരാട്ടത്തില്‍ ഒന്നിനെതിരെ 16 ഗോളുകളാണ് ഇന്ത്യന്‍ നേടിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ജുഗ്രാജ് സിംഗ് നാല് ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍, മുന്നേറ്റനിര താരങ്ങളായ അഭിഷേകും ദില്‍പ്രീതും ഹാട്രിക് നേട്ടവുമായി തിളങ്ങി.

മന്ദീപ് സിംഗിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ പത്താം മിനിറ്റില്‍ ജുഗ്രാജ് സിംഗും പതിനൊന്നാം മിനിറ്റില്‍ അഭിഷേകും ഗോള്‍ നേടിയതോടെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് എടുത്തു. രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യന്‍ ആക്രമണത്തിന് വേഗത കുറഞ്ഞില്ല. 16-ാം മിനിറ്റില്‍ ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചു.തുടര്‍ന്ന് 17-ാം മിനിറ്റില്‍ അഭിഷേകും 22-ാം മിനിറ്റില്‍ ജുഗ്രാജും തങ്ങളുടെ രണ്ടാം ഗോളുകള്‍ നേടി. ക്വാര്‍ട്ടര്‍ അവസാനിക്കും മുന്‍പ് സുഖ്ജീത്തും ദില്‍പ്രീതും ഗോള്‍ നേടിയതോടെ സ്‌കോര്‍ 8-0 എന്ന നിലയിലായി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ സുരേഷ് രത്‌നായകെയിലൂടെ ശ്രീലങ്ക ഒരു ആശ്വാസ ഗോള്‍ മടക്കിയെങ്കിലും, ഒടുവില്‍ 16-1 എന്ന മിന്നും ജയത്തോടെ ഇന്ത്യ കളി സ്വന്തമാക്കി

Content Highlights: India crushed Sri Lanka 16-1 in their second Asian Games men’s hockey Pool A match. Jugraj Singh scored four goals while Abhishek and Dilpreet netted hat-tricks each to secure a dominant victory. Harmanpreet Singh, Mandeep Singh, and Sukhjeet also contributed to India’s overwhelming goal count.