Home rss national malayalam പുതിയ വാർത്ത നിര്‍ത്തിയിട്ട ഓട്ടോകള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍

നിര്‍ത്തിയിട്ട ഓട്ടോകള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ കടത്തിക്കൊണ്ടുപോയി വില്‍പന നടത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. പേരൂര്‍ക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനന്‍ (30) ഇയാളുടെ സഹായി ആല്‍വിന്‍ മാത്യു (33) എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബര്‍ ഏഴിന് വള്ളക്കടവ് സ്വദേശി അനസിന്റെയും 16ന് ബീമാപള്ളി പത്തേക്കര്‍ സ്വദേശി ഷഫീറിന്റെയും ഓട്ടോറിക്ഷകളാണ് പ്രതികള്‍ മോഷ്ടിച്ചത്. വിശാഖ് മോഹനന്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിനായി മാസയടവ് മുടങ്ങിയ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നയാളാണ്.

ഇതിനായി പ്രതിക്ക് ലോക്കുകള്‍ പൊട്ടിച്ചെടുക്കാന്‍ സ്ഥാപനം പ്രത്യേക ഉപകരണം നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലയ്ക്ക് മറിച്ച് വില്‍പ്പന നടത്തുകയായിരുന്നു

Content Highlights: Thiruvananthapuram police arrested Vishakh Mohanan and Alvin Mathew for stealing and reselling parked autorickshaws. The duo stole vehicles from Vallakkadavu and Beemapally using a finance recovery lock-breaking tool. They resold the stolen autorickshaws at prices between 30,000 and 50,000 rupees.