Home rss national malayalam പുതിയ വാർത്ത കോഴിക്കോട് യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കോഴിക്കോട് യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പുതുപ്പാടി ആലഞ്ചേരി കളത്തില്‍ അന്‍വര്‍ സാദത്താണ് പോലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെയാണ് പീഡിപ്പിച്ചത്.

ദാമ്പത്യ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് അന്‍വര്‍ സാദത്തിന്റെ അടുത്ത് യുവതിയും ഭര്‍ത്താവും എത്തിയത്. ഭര്‍ത്താവിന്റെ കൈയില്‍ തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചെല്ലാന്‍ നിര്‍ദേശിച്ചു.

പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ പ്രായപൂര്‍ത്തിയാവത്ത കുട്ടിയെ പീഡിപ്പിച്ചത് പോക്സോ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് അന്‍വര്‍ സാദത്ത്.

Content Highlights:
Police arrested a fake godman named Anwar Sadat for sexually assaulting a newlywed woman in Thamarassery. The victim visited him with her husband to resolve marital issues. The accused was previously arrested in a POCSO case as well.