Home rss national malayalam പുതിയ വാർത്ത കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

4
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | തിരുവല്ല ഇടിഞ്ഞില്ലത്തെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച ബ്യൂട്ടീഷ്യൻ മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിജി വിദ്യ (45) ആണ് മരിച്ചത്.

ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ബന്ധുക്കൾ തിരുവല്ല പൊലീസിൽ  പരാതി നൽകി.

16നാണ് കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി വിദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.

അതേസമയം, ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ആരോഗ്യനില ഗുരുതരമായതെന്നും ക്ലിനിക് അധികൃതർ വ്യക്തമാക്കി.

Content Highlights:
A 45-year-old beautician died following a heart attack during fat removal surgery at a clinic in Thiruvalla. Her family alleges medical negligence and lodged a police complaint. The clinic stated her condition deteriorated after she suffered a cardiac arrest during the procedure.